കുടുംബം താവഴി..
തീയ്യഞ്ചേരി നടുവിലെ വീടിന് സമ്പന്നമായ ഒരു ഗതകാല ചരിത്രമുണ്ട്. ആ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ നിധികളാണ് ലഭിച്ചത്. നാം ആരെന്നും എന്തെന്നും മനസ്സിലാക്കാനും , നമ്മുടെ ആരൂഢ വേരുകൾ എവിടെയാണ് ഉള്ളതെന്നും കണ്ടെത്താനുള്ള അന്വേഷണം 1875 ജൂണ്‍ മാസം 7 ന് തളിപ്പറമ്പ് റജിസ്ട്രാർ ഓഫീസിൽ നമ്പർ 812 ആയി രജിസ്ടർ ചെയ്ത ഭാഗപത്രം വരെ കൊണ്ടെത്തിച്ചു. അതിനു പിന്നിലോട്ട് പോകാൻ വളരെയധികം പ്രയത്നിച്ചുവെങ്കിലും ലക്‌ഷ്യം കണ്ടില്ല. അതിൽ വളരെയേറെ ദു:ഖമുണ്ടെങ്കിലും അന്വേഷണം തുടരുക തന്നെ ചെയ്യും എന്ന വാഗ്ദാനം നിങ്ങളുടെ മുന്നിൽ വെച്ചു കൊണ്ട് നമുക്ക് ലഭ്യമായ രേഖകളിലൂടെ നാം മനസ്സിലാക്കിയ കുടുംബ പശ്ചാത്തലം ഒന്ന്നോക്കാം.
1875 മുതൽ ഇങ്ങോട്ട് നമ്മുടെ തറവാട്ടിലുണ്ടായ വിഭജനങ്ങളും,താവഴിയായി പുതിയ പേരിൽ അറിയപ്പെടാൻ ഇടയായതും എങ്ങിനെ എന്ന് മനസ്സിലാക്കാനും,തറവാട്ടിൽ നമുക്ക് മുൻപുള്ള കാരണവന്മാരെ പേരിലെങ്കിലും അറിയാനും ഈ അവസരം ഉപകരിക്കുമെന്ന പ്രത്യാശയോടെ നമുക്ക് കുടുംബ പശ്ചാത്തല വിവരണത്തിലേക്ക് കടക്കാം.
1875ലെ പ്രസ്തുത ഭാഗപത്രം പ്രകാരം തീയ്യഞ്ചേരി നടുവിലെ വീട്ടിൽ ചിരുത അമ്മയുടെ 4 പെണ്‍ മക്കൾ 4 താവഴി ആയി പിരിഞ്ഞു. കൂടാതെ ചിരുത അമ്മയ്ക്ക് 3 ആണ്‍ മക്കളും ഉണ്ടായിരുന്നു.
കുഞ്ഞി മാക്കം , ചീല ,കുഞ്ഞാതി ,ചെറിയ എന്നീ പെണ്‍ മക്കളും ഉണ്ണമ്മൻ , അപ്പു എന്ന അരട്ടൻ ,കണ്ണൻ എന്നീ ആണ്‍ മക്കളുമാണ് അവർക്ക് ഉണ്ടായിരുന്നത്.
ഇതിൽ കുഞ്ഞിമാക്കം തറവാട് ഭവനത്തിൽ (ഇന്നത്തെ താഴെ വലിയ വീട് ) തന്നെ താമസ്സിച്ചു.അത് പിന്നീട് വലിയ വീട് താവഴി ആയി.
ചീല തറവാടിനു തൊട്ടു വടക്കു ഭാഗത്തുള്ള പത്തയാപുരയിൽ താമസ്സമാക്കിയതിനൽ അവരുടെ താവഴി പത്തായപ്പുര എന്നറിയപ്പെട്ടു.
കുഞ്ഞാതി തറവാടിന് വടക്ക് ഭാഗത്തുള്ള പറമ്പിൽ താമസ്സമാക്കിയതിനാൽ അവരുടെ താവഴി വടക്കെ വീട് എന്നറിയപ്പെട്ടു.
ചെറിയ അമ്മ തറവാടിന് കിഴക്കുഭാഗത്തുള്ള കരപറമ്പിൽ താമസ്സമാക്കിയതിനാൽ അവരുടെ താവഴി കിഴക്കെ കരമ്മിൽ എന്നും അറിയപ്പെട്ടു.
ഈ 4 തവഴികളാണ് ഇപ്പോൾ തീണ്ടക്കര വീടിനു പുറമെ ഒന്നിടവിട്ട് ഇടപ്പാറയിൽ കളിയാട്ടം കഴിച്ചു പോരുന്നത്.
1. വലിയ വീട്
കുഞ്ഞിമാക്കം അമ്മയ്ക്ക് 3 പെണ്‍ മക്കൾ ഉമ്മങ്ങ അമ്മ, മാധവി അമ്മ, ലക്ഷ്മി അമ്മ 1928 ൽ ഉമ്മങ്ങ അമ്മയും മക്കളും തറവാടിന് മേൽ ഭാഗത്തുള്ള പറമ്പിൽ പോയി താമസ്സിച്ചു. അതാണ് മേലെ വലിയ വീട്. ഉമ്മങ്ങ അമ്മയ്ക്ക് രാമൻ,ചെറിയ ഉമ്മങ്ങ,ഗോവിന്ദൻ ,നാരായണൻ ,ലക്ഷ്മി എന്നിങ്ങനെ 5 മക്കൾ. ചെറിയ ഉമ്മങ്ങയ്ക്കു നാരായണി, കുഞ്ഞമ്പു, കുഞ്ഞിരാമൻ (ബാലൻ), മീനാക്ഷി, നാരായണൻ, ജാനകി ഇങ്ങനെ 6 മക്കൾ. ഇതിൽ ആരും ജീവിച്ചിരിപ്പില്ല. ഉമ്മങ്ങ അമ്മയുടെ മറ്റൊരു മകൾ ലക്ഷ്മിക്ക് ഒരു മകൻ ചാത്തുകുട്ടി .
വലിയ വീട് പിന്നീട് താഴെ വലിയ വീട് ആയി.അവിടെ താമസ്സമാക്കിയ മാധവിക്ക് കുഞ്ഞി മാക്കം,കോമൻ,കല്യാണി എന്നീ മക്കളും സഹോദരി ലക്ഷ്മിക്ക് ലക്ഷ്മി(jr ),ഇച്ചിര ,കുഞ്ഞപ്പ എന്നീ മക്കളുമാണ് ഉണ്ടായത്. ലക്ഷ്മി(jr ) ക്ക് സന്താനങ്ങളില്ല . അതിനാൽ ആ താവഴി അവിടെ അവസാനിച്ചു. എന്നാൽ മാധവിയുടെ മകളായ കുഞ്ഞിമാക്കം തറവാടിൽ താമസിക്കുകയും, സഹോദരി കല്യാണി നമ്മുടെ മഠത്തിന് തെക്ക് കിഴക്ക് ഭാഗത്തുള്ള കടാങ്കോട്ട് വളപ്പിൽ താമസ്സമാക്കിയതിനാൽ അവർ കടാങ്കോട്ട് എന്നറിയപ്പെട്ടു. കുഞ്ഞി മാക്കം അമ്മയ്ക്ക് ഗോവിന്ദൻ ,ശങ്കരൻ ,മാധവി,പാർവതി ,മാധവൻ ,കൃഷ്ണൻ,കാർത്ത്യായനി എന്നീ മക്കളുണ്ടായി. അതിൽ ,കൃഷ്ണൻ ജീവിച്ചിരിപ്പുണ്ട്. കല്യാണി അമ്മയുടെ മക്കളായ നാരായണൻ, ജാനകി, കുഞ്ഞിരാമൻ . ഇവരിൽ കുഞ്ഞിരാമൻ ജീവിച്ചിരിപ്പില്ല കടാങ്കോട്ട് പറമ്പിലേക്ക് പോകുമ്പോൾ തറവാട് ക്ഷേത്രങ്ങളുടെ അധികാരങ്ങൾ അവർ ഒഴിഞ്ഞു കൊടുത്തിരുന്നതിലാണ് തറവാട് ക്ഷേത്ര ഉത്സവ അവസരങ്ങളിൽ കടാങ്കോട്ട് വീട്ടുകാരുടെ സാന്നിദ്ധ്യം കാണാതിരിക്കുന്നത്.
2 .പത്തായപ്പുര
1875 ൽ ചിരുത അമ്മയുടെ മറ്റൊരു മകളായ ചീലക്ക് 3 മക്കളാണ് ഉണ്ടായിരുന്നത്.കോമൻ,ചീല (jr ),ഉച്ചിര . ഇവർ കുറേക്കാലം പത്തായപ്പുരയിൽ താമസ്സിച്ചു, പിന്നീട് മഠത്തിന് തെക്കുഭാഗത്തുള്ള പറമ്പിലേക്ക് മാറി താമസ്സിക്കുകയാണ് ചെയ്തത്. ചീല(jr)ക്ക്പാട്ടി ,തമ്പായി എന്നീ 2 പെണ്‍ മക്കളും ഉച്ചിരക്ക് കേളപ്പൻ,നാരായണൻ,ഗോവിന്ദൻ എന്നീ ആണ്‍ മക്കളും ആണുണ്ടായത് . ഉച്ചിരയുടെ താവഴി അവിടെ അവസാനിച്ചു.
ചീല (jr )യുടെ മകളായ പാട്ടിക്ക് അപ്പക്കുട്ടി ,കുഞ്ഞമ്പു എന്നീ ആണ്‍ മക്കളും തമ്പായിക്ക് ലക്ഷ്മിഎന്ന മകളും ഉണ്ടായി.
പാട്ടിയുടെ താവഴി അവിടെ അവസാനിച്ചു. എന്നാൽ തമ്പായിയുടെ മകളായ ലക്ഷ്മിക്ക് ജാനകി,ഗോപാലൻ ,ചന്ദ്രൻ ,പത്മിനി ,ബാലകൃഷ്ണൻ എന്നീ 5 മക്കളുണ്ടായതിൽ ബാലകൃഷ്ണൻ ഇന്ന് ജീവിച്ചിരിപ്പുണ്ട്.
ജാനകിയുടെ മകളായ മതേശ്വരിയുടെ 3 പെണ്‍ മക്കളിലൂടെയാണ് പത്തായപ്പുര താവഴി മുന്നോട്ട് പോകുന്നത്.
3. വടക്കെ വീട്
1875 ലെ ചിരുത അമ്മയുടെ വേറൊരു മകളായ കുഞ്ഞാതി അമ്മയ്ക്ക് 3 മക്കൾ. കേളു ,പാട്ടി ,കമ്മാരൻ. പാട്ടി അമ്മക്ക് 9 മക്കൾ. 4 പെണ്‍ മക്കളും 5 ആണ്‍ മക്കളും. ചെറിയ, പാട്ടി (jr ),ശ്രീദേവി,മാധവി (ഉംബ്രി ) എന്നീ പെണ്‍ മക്കളും പൊക്കൻ എന്ന കുഞ്ഞമ്മൻ ,കൃഷ്ണൻ,കണ്ണൻ,ചന്തു, രൈരു എന്നീ ആണ്‍ മക്കളും. 1893 ൽ ചെറിയ അമ്മയും സഹോദരങ്ങളായ പൊക്കൻ എന്ന കുഞ്ഞമ്മൻ ,കൃഷ്ണൻ,കണ്ണൻ, എന്നിവരും കൂടി ഭാഗം പിരിഞ്ഞു പുഞ്ചവയലിലെ പൊന്ന്യത്തു പറമ്പിൽ പോയി താമസ്സിച്ചു. പൊന്ന്യത്തു താവഴിയായി . പാട്ടി അമ്മ (jr ) ,ചന്തു,രൈരു,ശ്രീദേവി,മാധവി എന്നിവർ വടക്കെ വീട്ടിൽ തന്നെ താമസ്സിച്ചു. ശ്രീദേവിക്ക് കുഞ്ഞാക്കം എന്ന മകൾ മാത്രം . ഇവർ മഠത്തിന് തെക്ക് ഭാഗത്തുള്ള മുണ്ടക്കാത്തു പറമ്പിൽ 1926 ൽ താമസ്സമക്കിയതിൽ പിന്നെ മുണ്ടക്കാത്തു താവഴി എന്നറിയപ്പെട്ടു.ശ്രീദേവി മകൾ കുഞ്ഞാക്കത്തിനു ഗോവിന്ദൻ ,കേളു ,നാരായണി എന്ന് 3 മക്കൾ. നാരായണിക്ക് കുഞ്ഞിരാമൻ, കുഞ്ഞമ്മൻ , നാരായണൻ, കാർത്ത്യായനി , മീനാക്ഷി എന്ന് 5 മക്കൾ. ആരും ജീവിച്ചിരിപ്പില്ല
വടക്കെ വീട്ടിൽ നിന്ന പാട്ടി അമ്മ (jr )യുടെ മക്കൾ കുഞ്ഞാക്കം ,കുഞ്ഞാതി ,ചിണ്ടൻ ,ശ്രീദേവി . കുഞ്ഞാക്കം വടക്കെ വീട്ടില് തന്നെ നിന്നു . കുഞ്ഞാതി വലിയവീട് തറവാടിന് തെക്കുഭാഗത്തുള്ള പറമ്പിൽ താമസ്സമാക്കിയതിനാൽ തെക്കെ വീട് താവഴി ആയി. ശ്രീദേവി വടക്കെ വീട്ടിന് മേലെ പറമ്പിൽ താമസ്സമാക്കിയതിനാൽ മേലെ വടക്കെ വീട് താവഴി ആയി. കുഞ്ഞാക്കത്തിനു ഒരു മകൾ ലക്ഷ്മി. ലക്ഷ്മിയുടെ മക്കൾ കല്യാണി, ചാത്തുകുട്ടി,മാധവി ,കുഞ്ഞാക്കം .
കല്യാണിയുടെ മക്കൾ ഉണ്ണി, ബാലൻ ,പത്മിനി, പത്മനാഭൻ , ദാമോദരൻ, ശാന്ത, പ്രഭാകരൻ ഇവരിൽ ശാന്ത, പ്രഭാകരൻ എന്നിവർ ജീവിച്ചിരിപ്പുണ്ട്. കല്യാണിയുടെ സഹോദരി മാധവിക്ക് ഒരു മകൻ മാധവൻ എന്ന രാഘവൻ . മറ്റൊരു സഹോദരിയായ കുഞ്ഞാക്കത്തിന് സന്താനങ്ങളില്ല . തെക്കെ വീട്ടിൽ താമസ്സം തുടങ്ങിയ കുഞ്ഞാതി അമ്മക്ക് പാട്ടി ,പാർവതി ,കേളു ,ചീല എന്ന് 4 മക്കൾ. പാട്ടിയുടെ മക്കൾ കുഞ്ഞാതി ,ലക്ഷ്മി,ദേവി പാർവതി യുടെ മക്കൾ ശ്രീദേവി, നാരായണി, ജാനകി ഇവരിൽ ജാനകി ജീവിച്ചിരിപ്പുണ്ട് . ചീലക്ക് കുട്ടികളില്ല.
മേലെ വടക്കെ വീട്ടില് താമസ്സമാക്കിയ ശ്രീദേവി അമ്മക്ക് 4 മക്കൾ. രാമൻ,ചിണ്ടൻ , കോരൻ ,മാധവി . മാധവിക്ക് 5 മക്കൾ . മീനാക്ഷി ,ജാനകി,അനന്തൻ , പത്മനാഭൻ , കുഞ്ഞികൃഷ്ണൻ . ഇതിൽ ആരും ജീവിച്ചിരിപ്പില്ല.
Here are the newly elected office bearers..
* We will inform the updates..
tntrustpanthottam@gmail.com
+91 944 69 69 311
Thiyyancheri Naduvile Veedu Charitable Trust, Panthottam, Morazha P O, Kannur - 670331 Kannur